school-kalosavam-
പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവ വിളംബര ഘോഷയാത്ര സബ് ഇൻസ്പെക്ടർ എം.ടി. സുധീർ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

പറവൂർ : പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. വിവേകചന്ദ്രിക സഭ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാരംഭിച്ച ഘോഷയാത്ര പുത്തൻവേലിക്കര സബ് ഇൻസ്പെക്ടർ എം.ടി. സുധീർ ഫ്ളാഗ് ഒാഫ് ചെയ്തു. ഇളന്തിക്കര, ചേന്ദമംഗലം, കരിമ്പാടം തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ സ്വീകരണത്തിനു ശേഷം പറവൂർ സെന്റ് ജെർമയിൻസ് എൽ.പി സ്കൂളിൽ സമാപിച്ചു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. എ.വി. വാരിജാക്ഷൻ, ജെയ് മാത്യു, എൻ. സുജ, ഷീന സെബാസ്റ്റ്യൻ, വി.എസ്. അനിക്കുട്ടൻ, കെ.എ. ബിജു, ദീപ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.