പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ ഫോറസ്ട്രി ക്ളബിന്റെ നേതൃത്വത്തിൽ വനവകുപ്പിന്റെ സഹകണത്തോടെ പ്രകൃതി പഠന ക്ളാസ് സംഘടിപ്പിച്ചു. സി.പി. ജയൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസിട്രസ് പി.ആർ. ലത അദ്ധ്യക്ഷത വഹിച്ചു. ക്ളബ് കോ ഓഡിനേറ്റർ വി.പി. അനൂപ്, വിദ്യാർത്ഥികളായ അപർണ ജീൻ, അജിത്ത് തുടങ്ങിയവർ സംസാരിച്ചു. സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഓഫീസർ മനോഹരൻ, സന്തോഷ് എന്നിവർ ക്ളാസെടുത്തു.