കുറുപ്പംപടി: കെ.എസ്.ആർ.ടി.സി. റിട്ട. കൺട്രോളിംഗ് ഇൻസ്‌പെക്ടർ മറ്റമന എം.കെ.കുര്യൻ (91) നിര്യാതനായി. ഭാര്യ: പായിപ്ര തട്ടായത്ത് കുടുംബാംഗം മറിയാമ്മ. മക്കൾ: സൂസി (റിട്ട.അദ്ധ്യാപിക, വേങ്ങൂർ മാർകൗമ ഹയർസെക്കൻഡറി), രാജു (റിട്ട. എച്ച്.എം.ടി.), ജസി (റിട്ട. അദ്ധ്യാപിക), സജി (ഇൻഷ്വറൻസ് സർവേയർ, കൊച്ചി), പരേതയായ ആലീസ്. മരുമക്കൾ: റൂബി (റിട്ട.ഹെഡ്മിസ്ട്രസ്, മാർഅത്തനേഷ്യസ് സ്‌കൂൾ, നെടുമ്പാശേരി),പൗലോസ്(റിട്ട. എൻജിനീയർ, പി.ഡബ്ല്യു.ഡി.), സുബി(മാനേജർ, പിണ്ടിമന സഹകരണബാങ്ക്), പരേതരായ ഏലിയാസ, മത്തായിക്കുഞ്ഞ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറുപ്പംപടി മർത്തമറിയം യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.