vijayakumar-65

മട്ടാഞ്ചേരി: ചെറളായി തുണ്ടി പറമ്പിൽ രത്‌നാലയത്തിൽ പരേതനായ ആർ.ബാലകൃഷ്ണ പ്രഭുവിന്റെ മകൻ ബി.വിജയകുമാർ (65-രക്ഷ സ്‌പെഷ്യൽ സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ ഓഫീസറായിരുന്നു.ഫെഡറൽ ബാങ്ക് മുൻ ജീവനക്കാരൻ ) നിര്യാതനായി. ആകാശവാണിയിൽ ചലചിത്രഗാന വിശകലനവുമായി 500 എപ്പിസോഡ് പിന്നിട്ട ഗാനലോക വീഥികളുടെ അവതാരകനാണ്. പല ഭാഷയിലെ സിനിമാഗാന മേഖലയിലെ ശൈലികൾ, മാറ്റങ്ങൾ, രാഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തി പുസ്തക രചനയിലായിരുന്നു. സിനിമാഗാനവുമായി ബന്ധപ്പെട്ട് പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ പ്രതിവാര ലേഖനങ്ങൾ എഴുതിയിരുന്നു. പഴയ കാല സിനിമാ ഗാനങ്ങളുടെ പ്ലെക്കാർഡുകൾ, സിഡികൾ, പുസ്തകങ്ങൾ എന്നിവയുടെ വൻശേഖരവുമുണ്ട്. മാതാവ്: പരേതയായ രത്‌ന ആർ. പ്രഭു. സ ഹോദരങ്ങൾ: പ്രദീപ് കുമാർ, ഉദയ കുമാർ, സന്ധ്യ, രവികുമാർ, വിനോദ് കുമാർ, വിദ്യ.