പനങ്ങാട്: എസ്.എൻ.ഡി.പി.യോഗം കണയന്നൂർ യൂണിയൻ യൂത്ത്മൂവ്മെന്റ് കുമ്പളം മേഖല തിരഞ്ഞെടുപ്പ് പൊതുയോഗം പനങ്ങാട് തെക്ക് എസ്.എൻ.ഡി.പി.ശാഖാമന്ദിരത്തിൽ ചേർന്നു. കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുധീർ കുമാർ ചോറ്റാനിക്കര അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് മൂവ്മെന്റ് ജില്ലാകമ്മിറ്റിയംഗം ഷിജു മുട്ടത്തിൽ,ശാഖാ സെക്രട്ടറി ഒ.കെ രാഘവൻ,പനങ്ങാട് സൗത്ത് ശാഖ സെക്രട്ടറി സനീഷ് എന്നിവർ സംസാരിച്ചു. പുതിയഭാരവാഹികളായി ചെയർമാൻ ജിതിൻകുമ്പളം, വൈസ് ചെയർമാനായി അവിനാശ് പനങ്ങാട്, കൺവീനറായി ശ്രീലാൽചേപ്പനം,ജോ:കൺവീനറായി വിഷ്ണുപനങ്ങാട്, ട്രഷററായി ഷിജിമോൻ ഉദയത്തുംവാതിൽ എന്നിവരേയും,കമ്മിറ്റിയഗങ്ങളായി ശ്രീജിത്ത്കുമ്പളം,അഭിജിത്ത്പനങ്ങാട് , നിധിൻ പനങ്ങാട്.സജീഷ് പനങ്ങാട് സൗത്ത് , ലിബിൻഉദയത്തും വാതിൽ ,രാജേഷ് എൽ ആർ.ചേപ്പനം എന്നിവരെയും തിരഞ്ഞെടുത്തൂ.