അങ്കമാലി : ടൗണിൽ അങ്ങാടികടവ് സിഗ്നലിനുസമീപം ടാങ്കർലോറി ബ്രേക്ക് ഡൗൺ ആയതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് ഒന്നോടെയാണ് വാഹനം തകരാറിലായത്. ക്രെയിൻ വന്ന് ടാങ്കർ നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തെക്കുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിൽ നിന്ന് തിരിഞ്ഞുപോകുന്ന കവലയാണ്.