കൊച്ചി: നോർത്ത് ഇടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സമീപത്തെ അംഗൻവാടിയിൽ നടപ്പാക്കിയ ശ്രേഷ്ഠ ബാല്യം പദ്ധതി ബാലസാഹിത്യകാരൻ സിപ്പിപള്ളിപ്പുറം ഉദ്ഘാടനം ചെയ്തു.

പി .ടി. എ പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കൽ അദ്ധ്യക്ഷനായി. ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ .ജെ. ഇഗ്‌നേഷ്യസ്, മുൻ പി .ടി. എ പ്രസിഡന്റ് ഷാജി ഇടപ്പള്ളി, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർ സി.ഖദീജുമ്മ , ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബീന ജോസ് കെ, അദ്ധ്യാപകൻ പി .വി. രാജീവൻ, ചിത്രകാരൻ ബാലകൃഷ്ണൻ കതിരൂർ എന്നിവർ സംസാരിച്ചു .