തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശക്ഷേത്രത്തിലെ തുലാം 9 അമ്പലം കത്തി ഉത്സവം ഇന്ന്. ദീപാരാധനയ്ക്ക് ശേഷം നടപ്പുരയിലും പ്രദക്ഷിണ വഴിയിലും നടത്തുന്ന കർപ്പൂര ദീപക്കാഴ്ചയാണ് ഈ ഉത്സവത്തിന്റെ ആകർഷണം.
വർഷങ്ങൾക്ക് മുൻപ് അമ്പലംകത്തിയപ്പോൾ മൂല വിഗ്രഹം പുത്തൻ ബംഗ്ലാവിലേക്ക് മാറ്റുകയും പിന്നീട് പുന:പ്രതിഷ്ഠാകർമ്മം നടത്തിയതിന്റെയും ഓർമ്മ പുതുക്കുന്ന ഉത്സവമാണിത്.
• രാവിലെ 8 ന് ശീവേലി ,കിഴക്കൂട്ട് അനിയൻമാരാരുടെ പഞ്ചാരിമേളം ,വൈകീട്ട് 3ന് കർപ്പൂര എഴുന്നള്ളിപ്പ് .
• ദീപാരാധന സമയത്ത് ക്ഷേത്രത്തിലും പ്രദിക്ഷണ വഴിയിലും കത്തിക്കുന്നതിനുള്ള കർപ്പൂരം എഴുന്നള്ളിപ്പിന് ചോറ്റാനിക്കര നന്ദപ്പൻ മാരാരുടേയും ,ചോറ്റാനിക്കര സുരേന്ദ്രൻ മാരാരുടെയും പ്രമാണത്തിൽ പഞ്ചവാദ്യം.
• വൈകീട്ട് 5:30ന് കാഴ്ച്ചശീവേലി ,ചേന്ദമംഗലം രഘുമാരാരുടെ പഞ്ചാരിമേളം, 6.30 ന് കർപ്പൂര ദീപകാഴ്ച.
• 7 ന് തിരുമൂപ്പം സജീവ് മാരാരുടെ തായമ്പക, വൈക്കം കലാമണ്ഡലം കരുണാകരൻ സ്മാരക കഥകളി സ്കൂളിന്റെ ദുര്യോധനവധം ,ബാലിവധം കഥകളി ,രാത്രി 9 ന് വിളക്കിനെഴുന്നള്ളിപ്പ് ,പഞ്ചാരിമേളം.