പറവൂർ : കലാദർശൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന പറവൂർ ജലോത്സവം നാളെ (ഞായർ) തട്ടുകടവ് പുഴയിൽ നടക്കും. മദ്ധ്യകേരളത്തിലെ പ്രമുഖ ഇരുട്ടുകുത്തി വള്ളങ്ങൾ പങ്കെടുക്കും. എ ഗ്രേഡിൽ ഗോതുരുത്തുപുത്രൻ, തുരുത്തിപ്പുറം, പൊഞ്ഞനത്തമ്മ, താണിയൻ, സെന്റ് ആന്റണി, പുത്തൻപറമ്പിൽ, ശ്രീഗുരുവായൂരപ്പൻ, ഹനുമാൻ ഒന്നാമൻ എന്നിവ മത്സരിക്കും. ബി ഗ്രേഡിൽ ഗോതുരുത്ത്, ശ്രീമുരുകൻ, ചെറിയപണ്ഡിതൻ, ജിബി തട്ടകൻ, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, ഹനുമാൻ രണ്ടാമൻ, മയിൽവാഹനൻ, ജി.എം.എസ്, ശ്രീഭദ്ര, കാശിനാഥൻ എന്നിവ മാറ്റുരയ്ക്കും.
രാവിലെ പതിനൊന്നിന് ക്ലബ് പ്രസിഡന്റ് ആനന്ദ് ശ്രീനിവാസ് പതാക ഉയർത്തും. എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.പി. ധനപാലൻ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി തുഴ കൈമാറും.