കൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇ.പി.എഫ്.ഒ) കൊച്ചി റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 28 മുതൽ നവംബർ 2 വരെ വിജിലൻസ് ബോധവത്കരണ വാരം സംഘടിപ്പിക്കുന്നു. 'സമഗ്രത ഒരു ജീവിത രീതി ' എന്നതാണ് ഈ വർഷത്തെ പ്രമേയം. തിങ്കളാഴ്ച രാവിലെ 11 ന് ജീവനക്കാരുടെ സമഗ്ര പ്രതിജ്ഞയോടെ വാരാചരണത്തിനു തുടക്കമാകും. ഇതോടനുബന്ധിച്ച് 30 ന് രാവിലെ 11 ന് ഉപഭോക്തൃ പരാതി പരിഹാര ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. പരാതികൾ സമർപ്പിക്കാനുള്ള ഡ്രോപ്പ് ബോക്‌സ് ബോധവത്കരണ വാരത്തിൽ സ്വീകരണ കേന്ദ്രത്തിൽ സൂക്ഷിക്കും. തൊഴിലുടമകൾ, ജീവനക്കാർ, പെൻഷൻകാർ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.