gopi
മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിലെ ചികിത്സാ സഹായ പദ്ധതി സാന്ത്വന സ്പർശം 2019ന്റെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിലെ അംഗങ്ങളിൽ കിഡ്‌നി, കാൻസർ രോഗബാധിതർക്ക് ചികിത്സാ ധനസഹായം നൽകുന്നു. സാന്ത്വനസ്പർശം എന്ന പേരിലാലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം 118 പേർക്കാണ് ചികിത്സാധനസഹായം നൽകുന്നത്. ചികിത്സാ ധനസഹായ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ പി. വി. ജോയി, ജനറൽ മാനേജർ കെ.എസ്. സുഷമ, ബാങ്ക് ഡയററക്ടർമാരായ സി.കെ. സോമൻ, സാബു ജോസഫ്, അജ്ത്കുമാർ എന്നിവർ പങ്കെടുത്തു.