ആലുവ: ഫെഡറൽ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ ഒൻപതാമത് ദേശീയ സമ്മേളനം ആൾ ഇന്ത്യാ ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ചെയർമാൻ കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. കുമാർ മേനോൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. എം. ദേവസി റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് പെൻഷൻകാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി. കുമാർ മേനോൻ (പ്രസിഡന്റ്), സി.എം. ദേവസി (ജനറൽ സെക്രട്ടറി), ഫ്രാൻസീസ് പീറ്റർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.