മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പൗരസമിതിയുടെ ആഭിമുഖ്യത്തിൽ നാളെ (ഞായറാഴ്ച) വൈകിട്ട് 5 മുതൽ ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്ക പള്ളി ഗ്രൗണ്ടിൽ നടക്കുന്ന അഖില കേരള വടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വടംവലി അസോസിയേഷന്റെ നിയമങ്ങൾക്ക് അനുസരിച്ച് 450 കിലോ വിഭാഗത്തിലാണ് മത്സരം. ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ വടം വലി മത്സരത്തിനാണ് ഈസ്റ്റ് മാറാടി ഒരുങ്ങുന്നത്. ഞാറാഴ്ച വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ ഡി.വൈ.എസ്.പി അനിൽകുമാർ.കെ മത്സരം ഉദ്ഘാടനം ചെയ്യും. പൗരസമിതി ചെയർമാൻ സാബു ജോൺ അദ്ധ്യക്ഷത വഹിക്കും. കൺവീനർ പ്രസാദ് കുഞ്ഞുമോൻ സ്വാഗതവും ട്രഷറർ പോൾ ജോർജ് നന്ദിയും പറയും. പത്രസമ്മേളനത്തിൽ മുഖ്യരക്ഷാധികാരി കെ.യു.ബേബി, ചെയർമാൻ സാബു ജോൺ, കൺവീനർ പ്രസാദ് കുഞ്ഞുമോൻ, ട്രഷറർ പോൾ ജോർജ് എന്നിവർ പങ്കെടുത്തു.

45 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു

സമ്മാനങ്ങൾ

●ഒന്നാം സമ്മാനം 50000 രൂപയും മുട്ടനാടും പി.എൻ.രാജീവൻ പുള്ളോർകുടിയിൽ എവറോളിംഗ് ട്രോഫി

●രണ്ടാം സമ്മാനം 30000 രൂപയും മുട്ടനാടും കിഴക്കേചിറക്കാട്ട് കോര ഉലഹന്നാൻ മെമ്മോറിയൽ എവറോളിം ട്രോഫി

●മൂന്നാം സമ്മാനം 20000 രൂപയും മുട്ടനാടും മാടശേരിയിൽ ഐപ്പ് കുര്യാക്കോസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി

● നാലാം സമ്മാനം 10000 രൂപയും മുട്ടനാടും എവറോളിംഗ് ട്രോഫി

അഞ്ചാം സമ്മാനം 8000 രൂപ വീതം നാല് ടീമുകൾക്ക്

●ആറാം സമ്മാനം 5000 രൂപ വീതം എട്ട് ടീമുകൾക്കുമുള്ള സമ്മാനങ്ങൾ