മൂവാറ്റുപുഴ: ചലച്ചിത്ര പിന്നണി ഗായികയും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ രാജലക്ഷ്മിയോടൊപ്പം ഒരു സംഗീതയാത്ര – മൗനം പോലും മധുരം മൂവാറ്റുപുഴ മേള ഫൈൻ ആർട്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 7 ന് മേള ഓഡിറ്റോറിയത്തിലാണ് സംഗീതനിശ. രവിശങ്കർ, അഭിലാഷ് എന്നീ ഗായകരും പ്രഗത്ഭരായ വാദ്യകലാകാരന്മാരും പങ്കെടുക്കും.