ആലുവ: തുലാവാവുബലിക്ക് ആലുവ അദ്വൈതാശ്രമത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു. തുലാവാവ് രണ്ടു ദിവസമുള്ളതിനാൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ബലിതർപ്പണം നടത്തുന്നതിനുള്ള സജ്ജീകരണങ്ങളാണ് അദ്വൈതാശ്രമത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബലിത്തറകളും കുളിക്കടവും തയ്യാറാക്കിയിട്ടുണ്ട്. ആശ്രമം മേൽശാന്തി ജയന്തൻ ശാന്തി, മധു ശാന്തി, നാരായണ ഋഷി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം നൽകും. തർപ്പണത്തിനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ശിവസ്വരൂപാനന്ദ സ്വാമി അറിയിച്ചു.