കൊച്ചി: എസ്.സി.എം.എസ് സ്കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഐ.ഇ.ഇ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അസെൻഡിയൊ.5.0 ത്രിദിന ടെക്നോ - കൾച്ചറൽ ഫെസ്റ്റ് സൈബർ ക്രൈം നിരീക്ഷക ഡോ. ധന്യമേനോൻ ഉദ്ഘാടനം ചെയ്തു.
ഇ -മെയിൽ അധിക്ഷേപം, അപകീർത്തിപ്പെടുത്തൽ, ബ്ലാക്ക്മെയിലിംഗ്, വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ, പോണോഗ്രഫി തുടങ്ങിയ കുടുക്കുകൾ കൂടാതെ നെറ്റ് ശൃംഖലകളിൽ അജ്ഞത മൂലം പെട്ടുപോകുന്നവരുടെ എണ്ണം നിത്യേന ഉയരുന്ന സാഹചര്യത്തിൽ കാലാലയങ്ങളിലും സമൂഹത്തിലും നിതാന്ത ജാഗ്രത അനിവാര്യമാണെന്ന് ധന്യ പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. സി.ജെ. പ്രവീൺസാൽ അധ്യക്ഷത വഹിച്ചു. ഡോ.രതീഷ് മേനോൻ, രോഹിണി മോഹൻ, അഖിൽ രഘു, അമൃത് ഭട്ട്, പ്രൊഫ. ബാബു ശങ്കർ, പ്രൊഫ. സൊണാൽ അയ്യപ്പൻ, മിനോൺ ജോൺ എന്നിവർ സംസാരിച്ചു.