കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനായി ഇ-സേവന കേന്ദ്രം തുറന്നു. ഇലക്ടിസിറ്റി ബിൽ, വാട്ടർ ബിൽ, മണി ട്രാൻസ്ഫർ, ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, എയർ ടിക്കറ്റ്, മൊബൈൽ ഫോൺ ചാർജിംഗ്, പാസ് പോർട്ടിനുള്ള അപേക്ഷ നൽകൽ, പാൻ കാർഡ്, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ തുടങ്ങി 300ൽ പരം സേവനങ്ങൾ ലഭിക്കും. ഉദ്ഘാടനം മുൻ മേയർ സി.എം.ദിനേശ് മണി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി.അഡ്വ.കെ. ഡി. വിൻസെന്റ്, കെ.ടി.സാജൻ, കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ബി.ഹർഷൽ, പി.ജി.നാരായണൻ എന്നിവർ സംസാരിച്ചു. പി.കെ. മിറാജ് സ്വാഗതവും, എസ്.മോഹൻദാസ് നന്ദിയും പറഞ്ഞു.
വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് തുടക്കം കുറിച്ച ഇ-സേവന കേന്ദ്രം മുൻ മേയർ സി.എം.ദിനേശ് മണി ഉദ്ഘാടനം ചെയ്യുന്നു.