സ്വന്തം ലേഖിക

കൊച്ചി: ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊച്ചി കോർപ്പറേഷനെയും മേയറെയും വിമർശിച്ച ഹൈബി ഈഡനെതിരെ തുറന്നടിച്ചു മേയർ സൗമിനി ജെയിൻ. കൊച്ചിയുടെ വളർച്ചയ്ക്ക് ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്തം ഉണ്ട്. നേട്ടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ കൂട്ടുത്തരവാദിത്തം നിറവേറ്റിയോ എന്ന് ഓരോരുത്തരും പരിശോധിക്കണം. പാർട്ടിയുടെ സംസ്ഥാനനേതൃത്വതിന്റെ പൂർണ പിന്തുണ ഉണ്ടെന്നും രാജിവയ്ക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും മേയർ വ്യക്തമാക്കി. ഹൈബി ഉൾപ്പെടെയുള്ളവരുടെ ഭാവമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ല. ആർക്കൊക്കെയോ തെറ്റിദ്ധാരണകൾ ഉണ്ട്. അതു മാറിക്കഴിയുമ്പോൾ എല്ലാവരും അടുത്തുവരും. തന്നെ ബലിയാടാക്കാൻ ശ്രമിച്ചതായി കരുതുന്നില്ലെന്ന് മേയർ പറഞ്ഞു. എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട ടി.ജെ.വിനോദ് ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ രാജി വയ്ക്കുന്ന ചടങ്ങിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ. ഹൈക്കോടതി ശാസ്ത്രീയ വശങ്ങൾ പരിശോധിച്ചിട്ടാണോ വിമർശിച്ചതെന്ന് സംശയമുണ്ട്.നിലംനികത്തലും അനധികൃത നിർമ്മാണങ്ങളും വെള്ളക്കെട്ടിന് കാരണമായി.

#മേയർ പദവി ഒഴിഞ്ഞാലും പൊതുപ്രവർത്തനം തുടരും

#ബലാത്സംഘത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവൃത്തിക്കും

#തിരുവനന്തപുരം മാതൃകയിൽ സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയോട് പൂർണമായി സഹകരിക്കും

#രാജിവയ്ക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് മേയർ

#മേ​യ​റെ​ ​മാ​റ്റു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​അ​ന്തി​മ തീ​രു​മാ​നം കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​ന്റേത് :​ ​ടി.​ജെ.​വി​നോ​ദ്

# ടി.ജെ.വിനോദ് ഡെപ്യൂട്ടി മേയർ സ്ഥാനം രാജി വച്ചു

ടി.ജെ.വിനോദ് ഡെപ്യൂട്ടി മേയർ പദവിയും കൗൺസിലർ സ്ഥാനവും രാജി വച്ചു.

ഇന്നലെ രാവിലെ കൊച്ചി നഗരസഭ സെക്രട്ടറി ആർ.എസ്.അനുവിന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു.

#പി​​​ഴ​വു​ക​ളു​ണ്ടാ​യി​​​ :​ ​ടി.​ജെ.​വി​നോ​ദ്

​കൊ​ച്ചി​​​ ​ന​ഗ​ര​സ​ഭാ​ ​ഭ​ര​ണ​ത്തി​​​ൽ​ ​പി​​​ഴ​വു​ക​ളു​ണ്ടാ​യി​​​ട്ടു​ണ്ടെ​ന്ന് ​നി​​​യു​ക്ത​ ​എം.​എ​ൽ.​എ​ ​ടി​​.​ജെ.​വി​​​നോ​ദ്.​ ​ഡെ​പ്യൂ​ട്ടി​​​ ​മേ​യ​ർ​ ​സ്ഥാ​നം​ ​രാ​ജി​​​വെ​ച്ച​ ​ശേ​ഷം​ ​എ​റ​ണാ​കു​ളം​ ​പ്ര​സ് ​ക്ല​ബ്ബി​ന്റെ​ ​മു​ഖാ​മു​ഖം​ ​പ​രി​പാ​ടി​യി​ൽ​ പറഞ്ഞു.​ ​മേ​യ​റെ​ ​മാ​റ്റു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​ന്റെതാണ്​ ​അ​ന്തി​മ തീ​രു​മാ​നം ​.
എ​റ​ണാ​കു​ള​ത്ത് ​സ്വ​ത​ന്ത്ര​വും​ ​നീ​തി​പൂ​ർ​വ​ക​വു​മാ​യ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​യി​ല്ല.1989​ ​ന് ​ശേ​ഷം​ ​കൊ​ച്ചി​യി​ൽ​ ​പെ​യ്ത​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മ​ഴ​യാ​യി​രു​ന്നു​ ​അന്ന്.​ ​പെ​ട്ടെ​ന്ന് ​പ്ര​തി​ക​രി​ക്കാ​ൻ​ ​ന​ഗ​ര​സ​ഭ​യ്ക്ക് ​ക​ഴി​ഞ്ഞി​ല്ല​ ​എ​ന്ന് ​അം​ഗീ​ക​രി​ക്കു​ന്നു,​ ​ന​ഗ​ര​സ​ഭ​യ്ക്ക് ​മാ​ത്രം​ ​അ​ത് ​സാ​ദ്ധ്യ​മാ​കു​മാ​യി​രു​ന്നി​ല്ല.​ ​ഇ​ത്ത​രം​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​യാ​ൽ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​മു​ൻ​ക​രു​ത​ൽ​ ​ഉ​ണ്ടാ​കും.

#​ ​തെ​റ്റാ​യ​ ​പ്ര​ച​ര​ണ​ങ്ങൾ
റോ​ഡ് ​ത​ക​ർ​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​വാ​സ്ത​വ​ ​വി​രു​ദ്ധ​മാ​യ​ ​കാ​ര്യ​ങ്ങ​ളാ​ണ് ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.​ ​ക​ലൂ​ർ​-​ക​ട​വ​ന്ത്ര​ ​റോ​ഡ് ​ജി.​സി.​ഡി.​എ​ ​ആ​ണ് ​ന​ന്നാ​ക്കേ​ണ്ട​ത്.​ ​അ​ഞ്ചു​ ​വ​ർ​ഷ​ ​ഗ്യാ​ര​ന്റി​യി​ൽ​ ​ന​ഗ​ര​സ​ഭ​ ​ന​ന്നാ​ക്കി​യ​ ​പ​ണ്ഡി​റ്റ് ​ക​റു​പ്പ​ൻ​ ​റോ​ഡ് ​അ​മൃ​ത് ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​ക്കാ​യി​ ​കു​ഴി​ക്കേ​ണ്ടി​ ​വ​ന്നു.​ ​കൊ​ച്ചി
മെ​ട്രോ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​കാ​ന​ക​ളെ​ല്ലാം​ ​അ​ട​ച്ച​തും​ ​വെ​ള്ള​ക്കെ​ട്ടി​ന് ​കാ​ര​ണ​മാ​യി.​ ​കാ​ന​ക​ളി​ലേ​ക്ക് ​ഒ​ഴു​ക്ക് ​ത​ട​സ​പ്പെ​ടു​ക​യും​ ​തു​റ​ന്ന് ​വൃ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രി​ക​യും​ ​ചെ​യ്തു.​ ​പ​ക്ഷേ​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​അ​വ​രെ​ ​കു​റ്റ​പ്പെ​ടു​ത്താ​ൻ​ ​ത​യാ​റ​ല്ല.​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​ത​ന​ത് ​ഫ​ണ്ട് ​കൊ​ണ്ട് ​മാ​ത്രം​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ല.

#​ ​കു​ടി​വെ​ള്ള​ത്തി​ന് ​മു​ൻ​ഗ​ണന
എം.​എ​ൽ.​എ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​മെ​ട്രോ​പൊ​ളി​റ്റ​ൻ​ ​അ​തോ​റിട്ടി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​എ​ല്ലാ​ ​ജ​ന​ങ്ങ​ൾ​ക്കും​ ​കു​ടി​വെ​ള്ളം​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നും​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കും.​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണം​ ​കാ​ര്യ​ക്ഷ​മ​മാ​ക്കും.​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്കു​ള്ള​ ​ഭ​വ​ന​ ​നി​ർ​മ്മാ​ണ​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പി​ലാ​ക്കാ​നും​ ​നി​ല​വി​ലു​ള്ള​വ​യു​ടെ​ ​ത​ട​സ​ങ്ങ​ൾ​ ​നീ​ക്കാ​നും​ ​ശ്ര​മം​ ​ന​ട​ത്തും.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്ത് ​തു​ട​രു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​പാ​ർ​ട്ടി​ ​തീ​രു​മാ​നി​​​ക്കും.