കൊച്ചി: കോർപറേഷൻ ഭരണ സമിതിയുടെ മെല്ലെപ്പോക്കിനും കെടുകാര്യസ്ഥതക്കുമെതിരെ കോർപറേഷൻ ഓഫീസിലേക്ക് എ.ഐ.വൈ.എഫ് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഹെെക്കോർട്ട് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുക്കണക്കിന് യുവജനങ്ങൾ പങ്കാളികളായി.
മാർച്ച് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. എ.എെ.വെെ.എഫ് ജില്ലാസെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് വിധേയമായ ഭരണസമിതി നാടിന് അപമാനമാണെന്നും മേയർ രാജിവയ്ക്കുന്നതു വരെ ശക്തമായ ബഹുജന പ്രക്ഷോങ്ങൾക്ക് എ.ഐ.വൈ.എഫ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആർ.റെനീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എ ഷക്കീർ കെ.എസ് ജയദീപ്, പി .കെ രാജേഷ് ,വി . എസ് സുനിൽകുമാർ, ആൽവിൻ സേവ്യർ, രാജേഷ് കാവുങ്കൽ, ഡിവിൻ ദിനകരൻ, ടി.എം ഷെനിൻ അസ് ലഫ് പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.