. പിറവം : കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പിറവം യൂണിറ്റ് കുടുംബ മേളയും സ്വാന്തന പെൻഷൻ വിതരണവും ,വനിതാ സംസ്ക്കാരിക വേദി സമ്മേളനവും നടത്തി. നഗരസഭാ ചെയർമാൻ സാബു .കെ .ജേക്കബ് ഉദ്‌ഘാടനം ചെയ്‌തു.യൂണിറ്റ് പ്രസിഡണ്ട് അമ്മിണി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ പെൻഷൻ ആദ്യ ഗഡു വിതരണം നടത്തി.
മുനിസിപ്പൽ കൗൺസിലർ സോജൻ ജോർജ് , പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ കമ്മറ്റി അംഗം സി .എം .ഔസേഫ് , ജോയി മാത്യു , പി .എം .കുരിയൻ ,ടി .ജെ .തോമസ് എന്നിവർ പ്രസംഗിച്ചു .റിട്ട .ട്രഷറി ജോ. ഡയറക്ടർ ജി .പ്രസാദ് , അഡ്വ .ലിറ്റി കെ.ഏലിയാസ് എന്നിവർ ക്ലാസുകൾ നയിച്ചു.