പിറവം : മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന സ്കൂൾ പൗൾട്രി ക്ലബ് പിറവം എം.കെ.എം. ഹയർ സെക്കൻഡറി സ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർമാൻ സാബു.കെ. ജേക്കബ് ക്ളബുകളുടെ നഗരസഭാതല ഉദ്ഘാടനം നിർവഹിച്ചു. . സ്കൂൾ മാനേജർ പി.സി. ചിന്നക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
പദ്ധതി പ്രകാരം സ്കൂളിലെ തിരഞ്ഞെടുത്ത 50 കുട്ടികൾക്ക്അഞ്ച് കോഴി
ക്കുഞ്ഞുങ്ങളും കോഴിത്തീറ്റയും ഉൾപ്പെടുന്ന കിറ്റുകൾ വിതരണം ചെയ്തു.സീനിയർ വെറ്റിനറി സർജൻ ഡോ. എ. ഗോപകുമാർ, നഗരസഭാ വൈസ് ചെയർ പേഴ്‌സൺ അന്നമ്മ ഡോമി, കൗൺസിലർമാരായ തമ്പി പുതുവാക്കുന്നേൽ, സോജൻ ജോർജ്, റീജ രാജു, അജേഷ് മനോഹർ, ഉണ്ണി വല്ലയിൽ ,ബെന്നി വി. വർഗീസ് , ഹെഡ്മാസ്റ്റർ കെ.വി. ബാബു എന്നിവർ പ്രസംഗിച്ചു.