എറണാകുളം മറെെൻഡ്രെെവ് : അഖിലേന്ത്യ കരകൗശല കെെത്തറി പ്രദർശന വിപണന മേള രാവിലെ 11 മുതൽ രാത്രി 9 വരെ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് :അഖില കേരള കാവ്യകേളി മത്സരം - നതോന്നത രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ അക്ഷരശ്ളോകസദസ്സ് ഉച്ചയ്ക്ക് 2 മുതൽ വെെകിട്ട് 6 വരെ
നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : കുട്ടികൾക്കുള്ള ബാലവിഹാർ ക്ളാസ്സും ഭഗവദ്ഗീതാക്ളാസ്സും രാവിലെ 9 മുതൽ
പാലാരിവട്ടം വെെ.എം.സി.എ ബ്രാഞ്ച് : ജില്ലാ സീനിയർ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പ് വെെകിട്ട് 4 ന്
എറണാകുളം പരിഷത് ഹാൾ സമസ്തകേരള കാവ്യാലാപന മത്സരാർത്ഥികളെ തിരഞ്ഞെടുക്കൽ രാവിലെ 9 മുതൽ
പൊന്നുരുന്നി ഓളിപ്പറമ്പിൽ ശ്രീഭദ്രകാളിക്ഷേത്രം : അഷ്ടദ്രവ്യമഹാഗണപതി ഹോമം മുഖ്യകാർമ്മികൻ - സൂര്യകാലടിമന ജയസൂര്യൻ ഭട്ടതിരിപ്പാട് രാവിലെ 5.30 മുതൽ ഭാഗവത സപ്താഹ യജ്ഞം ഉദ്ഘാടനം വെെകിട്ട് 4 ന് ഭാഗവത മാഹാത്മ്യ പാരായണം വെെകിട്ട് 5 മുതൽ
ഇടപ്പള്ളി ദേവൻകുളങ്ങര ശ്രീഭദ്രാദേവി ക്ഷേത്രം : മോളേരി രഞ്ജിത്ത് നമ്പൂതിരിയുടെ നവാഹയജ്ഞം. രാവിലെ 6.30 മുതൽ
ഉണ്ണിച്ചിറ സെന്റ് ജൂഡ് ദേവാലയം : വിശുദ്ധ യൂദാശ്ളീഹായുടെ മദ്ധ്യസ്ത തിരുന്നാൾ ദിവ്യബലി മുഖ്യകാർമ്മികൻ ഫാ.സെബാസ്റ്റ്യൻ കറുകപ്പിള്ളി വെെകിട്ട് 5.30 ന് പ്രദക്ഷിണം വെെകിട്ട് 6.30 ന്
എറണാകുളം ശിക്ഷക് സദൻ ഹാൾ : സോഷ്യലിസ്റ്റ് കിസാൻ ജനതാ സമരപ്ഖ്യാപന കൺവെൻഷൻ ഉദ്ഘാടനം - വി.വി രാജേന്ദ്രൻ രാവിലെ 10 ന്
ആലുവ വെെ.എം.സി.എ ഹാൾ : ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 151-ാം ജയന്തി ആഘോഷം ഉച്ചയ്ക്ക് 2 മുതൽ