വൈപ്പിൻ: നാഷണൽ എക്‌സ് സർവീസ്‌മെൻ കോ-ഓഡിനേഴ്‌സ് കമ്മിറ്റി ഞാറക്കൽ യൂണിറ്റ് ഞാറക്കൽ മാമ്പിള്ളി ബസ്‌സ്റ്റോപ്പിനു സമീപം നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നിർവഹിക്കും. രാവിലെ 9.15ന് യൂണിറ്റ് പ്രസിഡണ്ട് ചെറുപുള്ളി വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ ജസ്റ്റിസ് ആനി ജോൺ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 23-ാം വാർഷിക പൊതുയോഗം, കുട്ടികളുടെ കലാപരിപാടികൾ.