വൈപ്പിൻ: കഞ്ചാവും ചാരായവും വില്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. നായരമ്പലം ഗവ. ആയുർവേദ ആശുപത്രിക്ക് പടിഞ്ഞാറ് കരിത്തേരിപ്പറമ്പിൽഅഖിൽരാജിന്റെ(24) വീട്ടിൽ നിന്നാണ് കഞ്ചാവും ചാരായവും പിടികൂടിയത്. നായരമ്പലം പാറട്ടി വീട്ടിൽ അബിൻകൃഷ്ണ(19), ഒ.എൽ.എക്‌സ്. കോളനി നികത്തിത്തറ വീട്ടിൽഅനന്തു(19) എന്നിവർ അഖിലിന്റെ വീട്ടിൽ ഒത്തുകൂടുന്നതിനിടെയാണ് ഞാറക്കൽ എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. അബിൽ കൃഷ്ണയെപിടികൂടുന്നതിനിടയിലാണ് മറ്റുള്ളവർ ഓടിരക്ഷപ്പെട്ടത്.