വൈപ്പിൻ: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ
മേഖല വാർഷിക സമ്മേളനം കുഴുപ്പിള്ളി സഹകരണ ബാങ്ക് ജൂബിലി ഹാളിൽ ജില്ലാ പ്രസിഡണ്ട് ഷാജേ ആലുക്കൽ ഉദ്ഘാടനം ചെയ്തു. ഐ.ടി. ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ ഫോട്ടോഗ്രാഫർമാരായ ചിഞ്ചു ജോയ്, ഷിഹാബ് എൻ.എസ്., വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ അവാർഡുകൾ നേടിയ സുഷമൻ കടവിൽ, ആഷിഷ് വിൻസെന്റ് , സെബാൻ മൊണാലിസ, അനിൽ എ.എസ്,തുടങ്ങിയവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി റോണി അഗസ്റ്റിൻ, സുനിൽകുമാർ ടി.ബി, ശ്രീജിത്ത് ശിവറാം, സജി മാർവെൽ, അനിൽകുമാർ വെസ്റ്റൽ, സുഷമൻകടവിൽ, സുരേഷ് മുപ്പത്തടം, രജീഷ് പറവൂർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ : ഐ.ടി. ജയിംസ് (പ്രസിഡണ്ട്), അനിൽകുമാർ വെസ്റ്റൽ (സെക്രട്ടറി), കെ.വി. സനാനി (ട്രഷറർ)