പറവൂർ : ഇന്നർവീൽ ക്ലബ് ഓഫ് കൊച്ചിൻ മുസിരിസ് സിറ്റി, മൂകാംബിക റസിഡന്റ്സ് അസോസിയേഷൻ, കടവന്ത്ര ലോട്ടസ് ഐ ഹോസ്പിറ്റൽഎന്നി​വ സംയുക്തമായി മോഡേൺ ഡയഗ് നോസ്റ്റിക് സെന്ററിൽ സ്ത്രീകൾക്കായി സൗജന്യ കരൾ നേത്രരോഗ രക്ത പരിശോധന ക്യാമ്പ്നടത്തി​. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഇന്നർവീൽ ക്ലബ് പ്രസിഡന്റ് പ്രീത അനിൽ അദ്ധ്യക്ഷത വഹിച്ചു. ടി.എം. നിസാർ, ഇന്ദു അമൃതരാജ്, ഭാരതി തുടങ്ങിയവർ സംസാരിച്ചു. കരൾ രോഗങ്ങളെ കുറിച്ച് ഡോ സി.എം. രാധാകൃഷ്ണൻ ക്ലാസെടുത്തു.