hss
തൃക്കളത്തൂർ മൃഗാശുപത്രിയുടെ നേതൃത്വത്തിൽ പേഴയ്ക്കാപ്പിള്ളി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച ആനിമൽ വെൽഫയർ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: തൃക്കളത്തൂർ മൃഗാശുപത്രിയുടെ നേതൃത്വത്തിൽ പേഴയ്ക്കാപ്പിള്ളി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ അനിമൽ വെൽഫയർ ക്ലബ്ബിന് തുടക്കമായി. സ്‌കൂളിൽ കുട്ടികളുടെ ക്ലബ്ബിൽ അംഗങ്ങളായവർക്ക് ആട്ടിൻ കുട്ടികൾ, മുയൽ കുഞ്ഞുങ്ങൾ, മുട്ടകോഴി കുഞ്ഞുങ്ങൾ എന്നിവ നൽകുന്നതാണ് പദ്ധതി. 50000 രൂപയാണ് പദ്ധതിക്കായി മൃഗസംരക്ഷണ വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്ക് കുതിര സവാരിയിൽ പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു.തൃക്കളത്തൂർ മൃഗാശുപത്രി വെറ്റിറി​നറി സർജൻ ഡോ.ലീന പോൾ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം, മെമ്പർമാരായ വി.എച്ച്.ഷഫീഖ്, എം.സി.വിനയൻ, പി.ടി.എ പ്രസിഡന്റ് സി.കെ.ബഷീർ, വൈസ് പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, ഹെഡ്മാസ്റ്റർ വി.സി.മനോജ് കുമാർ എന്നിവർ സംസാരിച്ചു.