പറവൂർ : ബ്ലോക്ക് പഞ്ചായത്തിൽ തുടർ വിദ്യാഭ്യാസ സാക്ഷരതാ കലോത്സവം 'അക്ഷരതാള'ത്തിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിളളി ഉദ്ഘാടനം ചെയ്തു. വിവിധ സാഹചര്യങ്ങളാൽ വിദ്യാഭ്യാസം തുടരാൻ കഴിയാത്തവർക്കായി സാക്ഷരതാ മിഷന്റെ നേതൃത്വത്തിലാണ് കലോത്സവം . 130 ലധികം തുല്യതാ പഠിതാക്കൾ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. നാല് മുതൽ ഏഴാം ക്ലാസ് വരെ, പത്ത് മുതൽ പ്ലസ് ടു വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരം.