പറവൂർ : ജില്ല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ പനമ്പള്ളി നഗർ സ്പോർട്ട് അക്കാഡമിക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ വൈപ്പിൻ വോളി അക്കാഡമിക്കുമാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് മുൻ അന്തർദേശീയ വോളിബോൾ താരം മൊയ്തീൻ നൈന ട്രോഫികൾ സമ്മാനിച്ചു. എസ്.എൻ. ജിസ്റ്റ് ചെയർമാൻ പ്രദീപ് കുമാർ, കെ.കെ. ചെന്താമരാക്ഷൻ, വി.എസ്. പ്രദീപൻ, ഡോ. ശിവാനന്ദൻ, പി. ദേവരാജൻ, ടി.ആർ. ബിന്നി, കെ.എസ്. ദിനിൽ കുമാർ എന്നിവർ സംസാരിച്ചു. അടുത്ത മാസം എട്ട് മുതൽ പത്ത് വരെ പറവൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമംഗങ്ങളെ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്തു.