തൃക്കാക്കര: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുമെന്ന് ആക്ടിംഗ് ചെയർപേഴ്‌സൻ കെ.ടി.എൽദോ പറഞ്ഞു. ദുരന്ത നിവാരണ അവലോകനവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും വിവിധ വകുപ്പുതലവന്മാരുടെ സാന്നിദ്ധ്യത്തിൽ വിവിധ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴയെ തുടർന്ന് പകർച്ച വ്യാധികൾ പടർന്നുപിടിക്കാനുളള സാദ്ധ്യതകൾ മുന്നിൽ കണ്ട് നഗരസഭ പ്രദേശത്ത് വൃത്തിഹീനമായ ചുറ്റുപാടുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും സ്വകാര്യ പറമ്പുകൾ കാടുപിടിച്ച് വൃത്തിഹീനമാക്കുന്നവർക്കുമെതിരെ പിഴയുൾപ്പടെയുളള നിയമനടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.
തൃക്കാക്കരയിലെ അനധികൃത തോട് കൈയ്യേറ്റങ്ങൾ റവന്യൂ വകുപ്പിന്റെ സഹായത്തോടെ പൊളിച്ചുനീക്കും,യോഗത്തിൽ നഗര സഭ സെക്രട്ടറി ഷിബു,ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ്,നഗര സഭ എൻജിനിയർ രാജേന്ദ്രൻ,തൃക്കാക്കര പൊലീസ് ഉദ്യോഗസ്ഥർ കാക്കനാട് വില്ലേജ് ഓഫീസർ നിഷ ,വാട്ടർ അതോറിട്ടി,മെഡിക്കൽ ഓഫീസർമാർ,വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ,തുടങ്ങിയവർ പങ്കെടുത്തു.