പറവൂർ : പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പറവൂർ ഉപജില്ലാ കലോത്സവത്തിന്റെ സദ്യയ്ക്കുള്ള വിഭവശേഖരണത്തിന്റെ കലവറ നിറയ്ക്കൽ പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.വി. വാരിജാക്ഷൻ, പ്രിൻസിപ്പൽ പി.എൽ ജയ് മാത്യൂ, ഹെഡ്മിസ്ട്രസ് എൻ. സുജ, പി.ടി.എ പ്രസിഡന്റ് പി.എൻ. അനൂപ് കുമാർ, പി.കെ. ഉല്ലാസ്, പ്രസീന വിവേകാനന്ദൻ, ടി.എൻ. രാധാകൃഷ്ണൻ, വി എസ് അനിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. പതിനേഴാം വാർഡ് കുടുംബശ്രീ, മഹിളാസമാജം പ്രവർത്തകർ സമാഹരിച്ച പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ ചടങ്ങിൽ കൈമാറി.