chottanikkara-panchayath
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ ഗ്രാമമാക്കിയുള്ള പ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ.അനുപ് ജേക്കബ്ബ് എം.എൽ.എ തിരി കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ ഗ്രാമമാക്കിയുള്ള പ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് അഡ്വ.അനുപ് ജേക്കബ്ബ് എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് രമണി ജനകൻ അദ്ധ്യക്ഷയായി. ജില്ലഅസിസ്റ്റന്റ് കളക്ടർ എം.എസ് മാധവിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. ഇന്നലെ രാവിലെ 11 മണിയ്ക്ക് ക്ഷേത്രനഗരി പടിഞ്ഞാറെ നടയിൽ നിന്നും കുടുംബശ്രീ ,സിഡിഎസ്, വ്യാപാര സമൂഹം, റെസിഡൻസ് അസോസിയേഷനുകൾ ,അമ്മമാരും കുട്ടികളുമടക്കം പങ്കെടുത്ത വിളംബര ജാഥയെ തുടർന്നായിരുന്നു പൊതുസമ്മേളനം .ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ പാലക്കാട് ഐ.ആർ.ടി.സി യുടെ സഹകരണത്തോടെയാണ് ശുചിത്വകർമ്മ പരിപാടി നടപ്പിലാക്കുന്നത്. വീടുകൾ സ്ഥാപനങ്ങൾ ,പൊതുനിരത്തുകൾ എന്നിവടങ്ങളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്നപ്ലാസ്റ്റിക് മാലിന്യം മെറ്റീരിയർ ഫെസിലിറ്റേഷൻ സെന്ററിൽ തരംതിരിച്ച് ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുകയാണ് പദ്ധതി .രണ്ടാം ഘട്ടത്തിൽ പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളും നീക്കം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ആശ സനിൽ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, ബ്ലോക്ക് വികസനകാര്യാദ്ധ്യക്ഷ ഇന്ദിര ധർമ്മരാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.റീസ് പുത്തൻ വീടൻ, പഞ്ചായത്ത് വികസന കാര്യദ്ധ്യക്ഷന്മാരായ ജയശിവരാജ് ബിജു മറ്റത്തിൽ ഓമന ശശി,പഞ്ചായത്തംഗങ്ങളായ ജോൺസൺ തോമസ്, ഷാജി ജോർജ്, ഏലിയാസ് ജോൺ, ലത സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.