ഫോർട്ടുകൊച്ചി: ദീപാവലിയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, നേവൽ ബേസ്, മുണ്ടംവേലി തുടങ്ങിയ സ്ഥലങ്ങളിൽ ഒതുങ്ങി നിന്ന ദീപാവലി ആഘോഷം ഇന്ന് ഓരോ വീടുകളിലും എത്തി. വൈവിധ്യമാർന്ന മധുര പലഹാര വിപണിയാണ് ദീപാവലിക്ക് പ്രധാനാകർഷണം. 20 ഇനങ്ങൾ മുതൽ 50 ഓളം ഇനങ്ങൾ പാക്കറ്റിലുണ്ടാകും. കൂടാതെ സ്പെഷൽ പാക്കറ്റും ലഭ്യമാണ്. കൊച്ചി, കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വടക്കെ ഇന്ത്യൻ വിപണി സജീവമാണ്. ബ്രാൻഡഡ് ഉല്പ്ന്നങ്ങൾ മുതൽ പ്രാദേശിക ഉല്പ്ന്നങ്ങൾ വരെ വിപണിയിലുണ്ട്. ഇന്നലെ സന്ധ്യ മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും മൺചിരാതുകൾ മിഴി തുറന്നു. തുലാമാസത്തിലെ മഴ ഇതിനൊരു തടസമായിരിക്കുകയാണ്. എന്നിരുന്നാലും വീടിന്റെ സിറ്റൗട്ടുകളിലും മറ്റുമാണ് ദീപങ്ങൾ തെളിഞ്ഞിരിക്കുന്നത്. വടക്കെ ഇന്ത്യക്കാർ താമസിക്കുന്ന മുണ്ടംവേലി നേവി ക്വാർട്ടേഴ്സ്, നേവൽ ബേസ്, കഠാരി ബാഗ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ദീപാവലി ആഘോഷം തകൃതിയായി നടക്കുന്നത്. കൂടാതെ പടക്ക വിപണിയും ഉഷാറായി. ചൈനീസ് പടക്കങ്ങൾ മുതൽ തമിഴ്നാട് പടക്കങ്ങളും നാടൻ പടക്കങ്ങളും വിപണിയിൽ സജീവമാണ്. ഇന്ന് ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടും പൂജയും ഒരുക്കിയിട്ടുണ്ട്.
#നൂറോളം വിഭവങ്ങൾ
5 ഇനം ഹൽവകൾ,
6 ഇനം ബർഫികൾ,
3 ഇനം പേടകൾ,
6 ഇനം ലഡു, മൈസൂർ പാക്ക്, വിവിധയിനം പാപ്പാടികൾ തുടങ്ങി നൂറോളം
വിഭവങ്ങളാണ് വിപണിയിൽ ഇറങ്ങിയിരിക്കുന്നത്.
പാക്കറ്റിന് 250 രൂപ മുതൽ 1000 രൂപ വരെ