അങ്കമാലി: നഗരസഭയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ
നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിൽ പരിശീലനകോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.അങ്കമാലി നഗരസഭയിൽ താമസിക്കുന്ന 18-നും 30-നും മദ്ധ്യേപ്രായമുള്ളവർക്കും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവർക്കും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുന്നതിനുമായിഇന്ന് രാവിലെ പത്തിന് നഗരസഭ ഹാളിൽ
നടക്കുന്ന മൊബിലൈസേഷൻ ക്യാമ്പിൽ പങ്കെടുക്കണം.ഫോൺ.9744468614.കോഴ്‌സുകൾ വിജയകരമായി
പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നിയമന സഹായം ലഭിക്കും