പള്ളുരുത്തി: കുമ്പളങ്ങി പാർക്കിലെ സെക്യൂരിട്ടി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി കോയബസാറിൽ തോലാട്ട് വീട്ടിൽ ആന്റണി (68) ആണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് 2 മണിയോടെ ഇയാളുടെ വിശ്രമ മുറിയിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് കുമ്പളങ്ങി സെന്റ്.ജോസഫ് നോർത്ത് പള്ളിയിൽ നടക്കും. ഭാര്യ. എൽസി. മക്കൾ. സ്മിത, ജാക്സൺ, സജി. മരുമക്കൾ. സാബു, അജ്ഞു.