അങ്കമാലി:എൻജിനീയറിംഗ് മേഖലയിലെ സ്ത്രീകളുടെ സാന്നിദ്ധ്യം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയേഴ്‌സ് അസോസിയേഷൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ എൻജിനീയറിംഗ് മേഖലയിലെ വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള ദേശിയ സമ്മേളനം ഫിസാറ്റിൽ തുടങ്ങി. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ് സമ്മേളനം ഉത്ഘാടനം ചെയ്തു . ഫിസാറ്റ് ചെയർമാൻ ഡോ പോൾ മുണ്ടാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഡോ .ബോബി ഫിലിപ്പ് , പ്രിൻസിപ്പൽ ഡോ ജോർജ് ഐസക് , വൈസ് പ്രിൻസിപ്പൽ ഡോ സി ഷീല, അക്കാഡമിക് ഡയറക്ടർ ഡോ കെ എസ് എം പണിക്കർ , ഡീൻ ഡോ സണ്ണി കുര്യാക്കോസ് , ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ് എൻജിനീയേഴ്‌സ് അസ്സോസിയേഷൻ ഫിസാറ്റ് കോ ഓർഡിനേറ്റർ പ്രൊഫ ബിജോയ് വർഗീസ് , സ്റ്റുഡൻറ് കോ ഓർഡിനേറ്ററുമാരായ അഭിരാമി കെ എസ്, അനന്ദു എസ് കുമാർ , നെബിക് ജോൺസൻ , അമൽ നെല്ലിക്കൻ , ആനി ബിനോയ് , നിതിൻ വി എം നിഖിൽ തോമസ് ദേവിക എസ് നായർ തുടങ്ങിയവർ സംസാരിച്ചു.