പള്ളുരുത്തി: അംഗ പരിമിതരുടെ കൺവെൻഷനും കുടുംബ സംഗമവും കണ്ടക്കടവ് ഹാളിൽ ജില്ലാ സെക്രട്ടറി ഷൈജുദാസ് ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.എം.ശിവരാജു, വി.ബി.രഘു, പ്രിൻസ്, സെബാസ്റ്റ്യൻ മൻജ് തുടങ്ങിയവർ സംബന്ധിച്ചു.ഭാരവാഹികളായി ബേസിൽ ജോസഫ് (പ്രസിഡന്റ്) പി.ആർ.സെബാസ്റ്റ്യൻ (സെക്രട്ടറി) ബാസ്റ്റിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.