കൂത്താട്ടുകുളം:മണ്ണത്തൂർ പബ്ലിക് ലൈബ്രറിയുടെയും മീഡിയ സ്വാശ്രയ സംഘത്തിന്റെയും നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മണ്ണത്തൂരിൽ വയലാർ അനുസ്മരണം നടക്കും. അനുസ്മരണ സദസ്സ് തിരുമാറാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ. എൻ വിജയൻ ഉദ്ഘാടനം ചെയ്യും . പ്രശസ്ത ഗായകർ പങ്കെടുക്കുന്ന കാവ്യ ഗാനാഞ്ജലിയും നടക്കും.