കിഴക്കമ്പലം:റവന്യൂ ജില്ല നെ​റ്റ്‌ബാൾ ചാമ്പ്യൻഷിപ്പ് ഞാറള്ളൂർ ബെത്‌ലഹേം ദയറ ഹൈസ്‌കൂളിൽ അസോസിയേഷൻ ജില്ല സെക്രട്ടറി ഡോ.അനിൽ കോശി ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ ആലുവ ഉപജില്ല ഒന്നാം സ്ഥാനവും, പറവൂർ ഉപജില്ല രണ്ടാം സ്ഥാനവും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ പറവൂർ ഉപജില്ല ഒന്നാം സ്ഥാനവും, ആലുവ ഉപജില്ല രണ്ടാം സ്ഥാനവും നേടി.