ആലുവ: കുടുംബശ്രീയുടെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ച് നഗരസഭ സംഘടിപ്പിക്കുന്ന ദ്വിദിന സാമൂഹ്യ മേള നാളെ രാവിലെ 10 മണിക്ക് ടൗൺ ഹാളിൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്യും.

29,30 തിയതികളിലായി എം ജി ടൗൺ ഹാൾ, പ്രിയദർശനി ടൗൺ ഹാൾ എന്നിവിടങ്ങളിലായി കുടുംബശ്രീ ഫുഡ് ഫെസ്റ്റ്, വിവിധ കലാപരിപാടികൾ, മെഡിക്കൽ ക്യാമ്പ്, വയോജന സംഗമം. മെഡിക്കൽ ക്യാമ്പിൽ ഗൈനക്കോളജിസ്റ്റും ജനറൽ ഫിസിഷ്യനുമാണ് ഉണ്ടാകുക. സ്ത്രീകളുടെയും വയോജനങ്ങളുടെയും നിയമ പരിരക്ഷ അടിസ്ഥാനമാക്കിയാണ് നിയമ ക്ലാസ്സ്. ബാങ്ക് ഉദ്യോഗസ്ഥർ വന്നിട്ട് നേരിട്ടുള്ള ലോൺ വിതരണം, സ്വയംതൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ബാങ്ക് ലോൺ അനുവദിക്കൽ, തൊഴിൽ മേള എന്നിവയും ഉണ്ടാകും.