കൊച്ചി: സുപ്രീംകോടതി ഉത്തരവുപ്രകാരം പൊളിക്കുന്ന മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയവരുടെ എണ്ണം 245 ആയി. ശനിയാഴ്ച മൂന്നു പേരാണ് പുതുതായി അപേക്ഷി​ച്ചത്. തിങ്കളാഴ്ച ഇവ പരിഗണിക്കും. 157 അപേക്ഷകൾ നേരത്തെ തീർപ്പാക്കിയിരുന്നു.
ആൽഫ, ജയിൻ, ഹോളിഫെയ്ത്ത് എച്ച്ടുഒ, ഗോർഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി ഇവയിലെ വാതിലുകളും ജനലുകളും നീക്കുന്നത് ശനിയാഴ്ചയും തുടർന്നു.