ആലുവ: ആലുവ ഉപജില്ലാ വിദ്യാഭ്യാസ കലോത്സവത്തിന് 13 വേദികളിലായി ആലുവ ആതിഥ്യമരുളും. 31, നവംബർ 1, 2 തിയതികളിലായി നഗരത്തിലെ മുനിസിപ്പൽ ടൗൺഹാൾ, ടാസ് ഹാൾ തുടങ്ങിയ വേദികളിലാണ് നടക്കുക.

ഗവ. ബോയ്സ് എച്ച് എസ് എസ് ആണ് മുഖ്യ വേദിയെന്ന് ആലുവ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈല പാറപ്പുറത്ത് അറിയിച്ചു. കലാത്സവത്തിന് മുന്നോടിയായി ഇന്നലെ സ്വാഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം അൻവർ സാദത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, മുനിസിപ്പൽ കൗൺസിലർമാർ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങി രുടെ നേതൃത്വത്തിൽ സബ് കമ്മിറ്റികൾ രൂപീകരിച്ചു.