ആലുവ: സി.ബി.എസ്.സി വിദ്യാർത്ഥികളുടെ ജില്ലാ കലോത്സവത്തിന് നാളെ ആലുവ തോട്ടുമുഖം ക്രസന്റ് പബ്‌ളിക്ക് സ്‌കൂളിൽ തിരിതെളിയും.
നാളെ മുതൽ 31 വരെ ക്രസന്റ് സ്കൂളിലെ സൂര്യകാന്തി, നിശാഗന്ധി, രാജമല്ലി, അല്ലിയാമ്പൽ എന്നിങ്ങനെ നാല് വേദികളിലാണ് മത്സരങ്ങൾ. വൈകിട്ട് അഞ്ചിന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്യും. സി.ബി.എസ്.സി സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാൻ അദ്ധ്യക്ഷത വഹിക്കും. സംഗീത സംവിധായകൻ വിദ്യാധരൻ, അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾമുത്തലിബ്, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മുംതാസ്, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് എന്നിവർ മുഖ്യാതിഥികളാകും. ക്രസന്റ് പബ്ളിക്ക് സ്കൂൾ മാനേജർ പി.എസ്. അബ്ദുൾ നാസർ മുഖ്യപ്രഭാഷണം നടത്തും.
ക്രസന്റ് എഡ്യൂക്കേഷണൽ ചെയർമാൻ എം.എം. അബ്ദുൾ റഹ്മാൻ, സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. രാമചന്ദ്രൻ പിള്ള, ട്രഷറർ സി.എ. എബ്രഹാം തോമസ്, ജില്ലാ പ്രസിഡന്റ് ടി.കെ. ഉദയഭാനു, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.എൻ. സത്യദേവൻ, കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമുഹമ്മദ് സെയ്താലി, വാർഡ് മെമ്പർ സതി, പി.ടി.എ പ്രസിഡന്റ് പി.കെ. നിഷാദ്, ജെ.എ. എബ്രഹാം, ജോർജ് കുളങ്ങര, കെ.എം. ഹാരീസ്, എ.എം. അബൂബക്കർ, കെ. അമൃതലാൽ, വിക്ടർ, കെ.എസ്.ബി.എ. തങ്ങൾ, ഡോ. സി.എം. ഹൈദരാലി, സി.എം. അസീസ്, കെ.എ. മുഹമ്മദ്, ടി.ബി. അബ്ദുൾ കരീം, ഇ.എ. അബ്ദുൾ കെരീം, വി.എ. മുഹമ്മദ് അഷറഫ്, നസിമുദ്ദീൻ, കെ.എം. അബ്ദുൾ റഹ്മാൻ, ജേക്കബ് ജോർജ് എന്നിവർ സംസാരിക്കും.
ക്രസന്റ് സ്‌കൂൾ പ്രിൻസിപ്പൽ റൂബി ഷെർദിൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഡോ. ദീപ ചന്ദ്രൻ നന്ദിയും പറയും.
രചനാമത്സരങ്ങൾ ഉൾപ്പെടെ 169 ഇനങ്ങളിലായി ജില്ലയിലെ 60 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ മത്സരത്തിനെത്തും.
19ന് ആരംഭിച്ച രചനാ മത്സരങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജില്ലയിൽ കളക്ടർ അവധി പ്രഖ്യാപിച്ചതിനാൽ നിർത്തിവച്ചിരുന്നു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം 20 മുതൽ നടക്കേണ്ട മത്സരങ്ങൾ 26,27 തീയതികളിൽ പൂർത്തിയാക്കി. കലോത്സവം 31ന് സമാപിക്കും.