കുമ്പളം ∙നാടകൃത്തും നടനുമായിരുന്ന സി.കെ.സരസന്റെ സ്മരണാർഥം 'സവാകി'ന്റെ നേതൃത്വത്തിൽ 'സരസസായാഹ്നം' 3ന് കുമ്പളംയോഗപ്പറമ്പ് എസ്.സി.കമ്യൂണിറ്റി ഹാളിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയർമാൻ എൻ.പി. മുരളീധരൻ അദ്ധ്യക്ഷതവഹിക്കും.സവാക് ജില്ലാസെക്രട്ടറി സലിംകുമാർ അനുസ്മരണപ്രഭാഷണം നടത്തും. സവാക് ജില്ലാകമ്മിറ്റി പുറത്തിറക്കുന്ന സി.കെ.സരസന്റെ നാടകം'സ്വർഗമന്ദിരം' സംവിധായകൻ കെ.എം.ധർമൻ പ്രകാശനം ചെയ്യും. മരട് ജോസഫ്,ഐ.ടി.ജോസഫ്, ആന്റണി ചുള്ളിക്കൽ തുടങ്ങി 25ൽപരംപ്രതിഭകളെആദരിക്കും.