വൈറ്റില: പൊന്നരുന്നി ടെമ്പിൾ റോഡിൽ എൻ.എച്ച് ബൈപ്പാസിലെ അടിപാതയിലൂടെ ബസുകൾ കടത്തിവിടുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാവുന്നു.എൽ.പി സ്കൂളടക്കമുള്ള സ്കൂളുകളിലേക്കും ദേവാലയങ്ങളിലേക്കും മാർക്കറ്റടക്കമുള്ള സ്ഥലങ്ങളിലേക്കും നിത്യവും യാത്ര ചേയ്യേണ്ടി വരുന്ന ടെമ്പിൾ റോഡ്, ആർ.എസ്.ഏ.സി.റോഡ് പരിസരങ്ങളിലുമുള്ള ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാവുന്ന വലിയ വാഹനങ്ങളുടെ വരവ് ഒരു തരത്തിലും അനുവദിക്കാൻ കഴിയില്ലയെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ സി.പി.ഐ.എം വൈറ്റില ലോക്കൽ കമ്മറ്റിയുടെയും വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ നൂറുകണക്കിനു സ്തീകളടക്കമുള്ളവർ പങ്കെടുത്ത പ്രതിഷേധ ധർണ നടന്നു. സി.പി.ഐ.എം വൈറ്റില ഏരിയാ സെക്രട്ടറി അഡ്വ.കെ.ഡി.വിൻസെന്റ് ധർണ ഉദ്ഘാടനംചെയതു. കൗൺസിലർ പി.എസ്.ഷൈൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.ബി.വത്സലൻ, കെ.ഡി.അജയഘോഷ്, അഡ്വ.ഭാസ്ക്കരമേനോൻ, റെനിഉണ്ണി എന്നിവർ സംസാരിച്ചു.