ആലുവ: സംസ്ഥാന സ്കൂൾ മേളകൾ ഞായറാഴ്ചകളിൽ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പിൻവലിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്ബ്) സംസ്ഥാന ഉന്നതാധികാര സമതി അംഗവും എണാകളം - അങ്കമാലി പാസ്റ്ററൽ കൗൺസിൽ അംഗവുമായ ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.

സംസ്ഥാന സ്കുൾ ശാസ്ത്രമേള നവംബർ 2 മുതൽ 4 വരെ കന്നംകുളത്ത് നടത്താൻ തീരുമാനിച്ചിട്ടുള്ളത്.. ഞായറാഴ്ചകളിലാണ് ക്രൈസ്തവരായ അധ്യാപകരും, വിദ്യാത്ഥികളും മതപഠന ക്ലാസുകളിലും ആരാധനയിലും സംബന്ധിക്കേണ്ടതുണ്ട്. ഇത് അറിയാവുന്ന ഉദ്യോഗസ്ഥമേധാവികളുടെ നിലപാട് സംശയം ജനിപ്പിക്കുന്നതാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സത്വര നടപടികൾ സ്വീകരിച്ച് ഞായറാഴ്ചയിലെ ശാസ്ത്രമേള മാറ്റിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.