തൃപ്പൂണിത്തുറ: പുതിയകാവ് വടക്കുപുറം നായർ കരയോഗം കുടുംബ സംഗമവും ,പുഷ്പാജ്ഞലി ഓഡിറ്റോറിയത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി 'നായർ ഫെസ്റ്റ് 2019 ' ചൂരക്കാട് പുഷ്പാജ്ഞലി ഓഡിറ്റോറിയത്തിൽ നടന്നു . വൈകീട്ട് 5:30 ന് പൊതുസമ്മേളനം കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.കല്ലംപറമ്പിൽ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി . അവാർഡ് ദാനം എസ്.എസ്.എൽ.സി ,പ്ലസ് ടു ,ഡിഗ്രി ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കരയോഗ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു .നഗരസഭ വാർഡ് കൗൺസിലർ വി.കെ കൃഷ്ണൻകുട്ടി ,പുതിയകാവ് ഭഗവതി ദേവസ്യം പ്രസിഡന്റ് അനിൽകുമാർ പുത്തൻപുരയിൽ ,യൂണിറ്റ് കൺവീനർമാരായ രാഗിണി മോഹനൻ ,മനോജ് കുമാർ ,പ്രസാദ് കെ.എ ,ഗോപി മധുരിമ തുടങ്ങിയവർ സംസാരിച്ചു.