crime
പൊലീസ് പിടിയിലായ പ്രതികൾ

മൂവാറ്റുപുഴ: ആറ് വയസുകാരി​യെ പീഡിപ്പിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ . ഒഡിഷ സ്വദേശികളായ മനോജ്, പബിത്ര പ്രധാൻ എന്നിവരാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾ പാർത്തിരുന്ന പായിപ്രയിലെ ലൈൻ കെട്ടിടത്തിൽ വച്ചാണ് കുട്ടിയെ ഇവർ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ചൈൽഡ് ലൈനിൽലഭിച്ച പരാതി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പുറത്തായത്. പ്രതികളെ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.