തൊടുപുഴ: രണ്ട് ദിവസമായി വിമല പബ്ലിക് സ്‌കൂളിൽ നടന്നു വന്ന സെൻട്രൽ കേരള സഹോദയ കലോത്സവത്തിന് പരിസമാപ്തി. 50 ഇനങ്ങളിലായി രണ്ടായിരത്തിലേറെ പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ 789 പോയിന്റ് നേടി മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂൾ കലോത്സവത്തിലെ ജേതാക്കളായി. വാഴക്കുളം നിർമല പബ്ലിക് സ്‌കൂൾ 568 പോയിന്റുമായി രണ്ടാം സ്ഥാനവും അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂൾ 550 പോയിന്റോടെ മൂന്നാം സ്ഥാനത്തുമെത്തി. തൊടുപുഴ ജയ്‌റാണി പബ്ലിക് സ്‌കൂൾ- 454, തൊടുപുഴ വിമല പബ്ലിക് സ്‌കൂൾ- 411 പോയിന്റോടെ അടുത്ത രണ്ടു സ്ഥാനങ്ങൾ നേടി. സമാപനസമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. ഡോ. സിജൻ ഊന്നുകല്ലേൽ അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ നവ്യ മരിസ സി.എം.സി, നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി, ഫാ. ജോസഫ് മക്കോളിൽ, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ സി.എം.സി, വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ ഡിവോഷ്യ, സഹോദയ സെക്രട്ടറി കെ.എം. ഫ്രാൻസിസ്, വാർഡ് കൗൺസിലർ പി.എ. ഷാഹുൽ ഹമീദ്, പി.ടി.എ പ്രസിഡന്റ് ടോം ജെ. കല്ലറയ്ക്കൽ, സഹോദയ വൈസ് പ്രസിഡന്റ് ബോബി ജോസഫ്, ട്രഷറർ സിസ്റ്റർ ലിസിലിൻ എസ്.എ.ബി.എസ് എന്നിവർ പങ്കെടുത്തു. വിമല പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് സി.എം.സി സ്വാഗതവും സഹോദയ സെക്രട്ടറി ജോൺസൺ മാത്യു നന്ദിയും പറഞ്ഞു.