കോതമംഗലം : മഴയിൽ നിറഞ്ഞൊഴുകി ചീയപ്പാറ വെള്ളച്ചാട്ടം.മനം നിറഞ്ഞ് സഞ്ചാരികൾ.എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ലഭ്യമാക്കിയിട്ടില്ല. വെള്ളച്ചാട്ടത്തിന് സമീപംഅപകടകരമായ മൺതിട്ടകളും ഭീഷണി. നടപടിയെടുക്കേണ്ട അധികൃതർ ഉറക്കത്തിലാണ്.കൊച്ചി ധനുഷ് കോടി ദേശിയ പാതയിൽ നേര്യമംഗലം വാളറക്ക് സമീപമാണ് ചീയപ്പാറ വെള്ളച്ചാട്ടം. ദേശീയപാതയോട് ചേർന്ന് മലമുകളിൽ നിന്ന് നൂറുകണക്കിന് അടി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മഴക്കാലത്ത് ഏറെ ആകർഷണീയമാണ്. ദേശീയ പാതയിലെ കലുങ്കിനടയിലൂടെ ഒഴുകി പെരിയാറിൽ ചേരുന്നു.മഴ നന്നായി പെയ്തതിനാൽ മൂന്ന് മാസത്തോളമായി വെള്ളച്ചാട്ടം കാണാൻ എത്തുന്നവരുടെ എണ്ണംകൂടി. മൂന്നാറിലേക്ക് പോകുന്ന നിരവധി പേരാണ് മവെള്ളച്ചാട്ടം കാണാൻഎത്തുന്നത്.